നിയമസഭ പുസ്തകോത്സവത്തിന്റെ തീം സോംഗ് പ്രകാശനം

Friday 30 December 2022 2:23 AM IST

തിരുവനന്തപുരം: കേരള നിയമസഭ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന്റെ തീം സോംഗ്

സ്‌പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്തു.എം.ജി.ശ്രീകുമാർ ആലപിച്ച ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്

നിയമസഭയിൽ പ്രസ് റിലേഷൻസ് ഉൾപ്പെടുന്ന വിഭാഗത്തിന്റെ ചുമതലയുള്ള ജോയിൻ സെക്രട്ടറി രജനി വി.ആറാണ്. ജോലിതിരക്കുകൾക്കിടയിലും സർഗാത്മകത കാത്തുസൂക്ഷിക്കുന്ന ഗൗരീശപട്ടം സ്വദേശിനി രജനി പുസ്തകോത്സവത്തിന് വരികളെഴുതാൻ സമയം കണ്ടെത്തുകയായിരുന്നു. 1996ലാണ് രജനി സർവീസിൽ പ്രവേശിച്ചത്. ജോയ് തങ്കിയാണ് സംഗീതം നൽകിയത്. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ,സ്‌പെഷ്യൽ സെക്രട്ടറി കവിതാ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.