കേരള സർവകലാശാല പരീക്ഷാഫലം

Friday 30 December 2022 2:24 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി,ബയോടെക്‌നോളജി,എൻവയോൺമെന്റൽ സയൻസ് (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എഡ്. (2018 സ്‌കീം-റെഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം-റെഗുലർ) യു.സി.ഇ.കെ,ഫെബ്രുവരി-2023 പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി 4ന് തുടങ്ങും.

ജനുവരി 4ന് നടത്തുന്ന ഒന്നാം സെമസ്​റ്റർ ബി.എ. (വിദൂരവിദ്യാഭ്യാസം) പരീക്ഷയ്ക്ക് യു.ഐ.ടി. തൊളിക്കോട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പരീക്ഷ എഴുതണം.

Advertisement
Advertisement