കാർ ഇടിച്ച് തൊഴിലാളിക്ക്  പരിക്ക്

Friday 30 December 2022 2:36 AM IST

തൊടിയൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഫാക്ടറിയിൽ നിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങിയ തൊഴിലാളിക്ക് കാറിടിച്ച് പരിക്കേറ്റു. കല്ലേലിഭാഗം കേരള ഫീഡ്സ് ഫാക്ടറിയിലെ കയറ്റിറക്ക് തൊഴിലാളി കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് അമ്പാടിയിൽ സുരേഷിനാണ് (56) പരിക്കേറ്റത്. മെയിൻ ഗേറ്റിലൂടെ പുറത്തേക്കിറങ്ങിയ സുരേഷിന്റെ ബൈക്കിൽ കരുനാഗപ്പള്ളി ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയേറ്റ് കാറിന് മുകളിലേക്കും പിന്നീട് റോഡിലേക്കും വീണ സുരേഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റു. സഹപ്രവർത്തകർ

ഉടൻ തന്നെ സുരേഷിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാറിന്റെ മുൻവശവും മുകൾ ഭാഗവും തകർന്നു. ഇന്നലെ വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement