അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും

Friday 30 December 2022 2:37 AM IST

ഓച്ചിറ: എൻ.ബി.ത്രിവിക്രമൻ പിള്ള ഫൗണ്ടേഷന്റെ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഇന്ന് വൈകിട്ട് 5ന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തഴവ സഹദേവൻ അദ്ധ്യക്ഷനാകും. മുൻ പി.എസ്.സി ചെയർമാൻ എം.ഗംഗാധരകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. പുരസ്കാര ജേതാക്കളെ പ്രയാർ പി. രാധാകൃഷ്ണകുറുപ്പ് പരിചയപ്പെടുത്തും. പ്രമോദ് പയ്യന്നൂർ പ്രശസ്ത നാടക - സിനിമ - സീരിയൽ നടനും സംവിധായകനുമായ പയ്യന്നൂർ മുരളിയ്ക്ക് ഈ വർഷത്തെ എൻ.ബി.ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ പുസ്കാരം നൽകും. ഓച്ചിറ പബ്ളിക് ലൈബ്രറിക്ക് മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം നാടകകൃത്ത് അഡ്വ.മണിലാൽ നൽകും. അമ്പാട്ട് അശോകൻ, പോണാൽ നന്ദകുമാർ, മെഹർഖാൻ ചേന്നല്ലൂർ, ടി.ജെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, സുചേതന, സുബേർഖാൻ സരിഗ, കെ.പി.എ.സി മംഗളൻ തുടങ്ങിയവർ സംസാരിക്കും. രക്ഷാധികാരി കെ.എൻ.ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ആർ.ശശികുമാർ നന്ദിയും പറയും.