ലായേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കൊല്ലത്ത്

Friday 30 December 2022 2:40 AM IST

കൊല്ലം: ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ (എ.ഐ.എൽ.യു) സ്ഥാന സമ്മേളനം ഫെബ്രുവരി 24, 25, 26 തീയതികളിൽ കൊല്ലം ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

പൊതു സാമൂഹ്യ - നിയമ വിഷയങ്ങളിലെ ഇടപെടലുകൾക്കൊപ്പം അഭിഭാഷക ക്ഷേമത്തിനായി വിവിധ ഇടപെടലുകളും സംഘടന നടത്തുന്നു. കൂടുതൽ കോടതികൾ അനുവദിക്കൽ, അവയുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തൽ, ക്ഷേമനിധി ആകർഷകമാക്കൽ, ജൂനിയർ അഭിഭാഷകൾക്ക് സ്റ്റൈപന്റ് തുടങ്ങിയ ശ്രദ്ധേയമായ ഇടപെടലുകളാണ് സംഘടന നടത്തിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. സമ്മേളനത്തിന്റെ ലോഗോ അഡ്വക്കേറ്റ് ജനറലും ലോയേഴ്സ് യൂണിയൻ പ്രസിഡന്റുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സി.പി. പ്രമോദിന് നൽകി പ്രകാശനം ചെയ്തു.

അഖിലേന്ത്യാ സെക്രട്ടറി പി.വി. സുരേന്ദ്രനാഥ്‌, ജില്ലാ സെക്രട്ടറി പി.കെ. ഷിബു, പ്രസിഡന്റ് ഓച്ചിറ എൻ. അനിൽ കുമാർ, പാരിപ്പള്ളി രവീന്ദ്രൻ, ഇ. ഷാനവാസ് ഖാൻ, സുമാലാൽ എന്നിവർ പങ്കെടുത്തു.