കൊല്ലം റെയിൽവേ സ്റ്റേഷനിൽ റിട്ടയറിംഗ് റൂമുകൾ 'റെസ്റ്റിൽ'

Friday 30 December 2022 2:46 AM IST

കൊല്ലം: ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന റെയിൽവേയുടെ റിട്ടയറിംഗ് റൂമുകൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം നിലച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു.

കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി റിട്ടയറിംഗ് റൂമുകളും നവീകരിക്കും. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

കൊവിഡിന് ശേഷമാണ് പ്രവർത്തനം പൂർണമായും നിലച്ചത്. ടോയ്‌‌ലെറ്റ് പ്ലബ്ലിംഗ് തറയുടെ പണികൾ ഇതുവരെ പുതുക്കിയിട്ടില്ല. റൂമിന്റെ അറ്റകുറ്റപ്പണി അവസാനമായി നടന്നത് 2005ലാണ്. ഓൺലൈനായാണ് റെയിൽവേ റൂം ബുക്കിംഗ് ഒരുക്കിയിട്ടുള്ളത്. എന്നാൽ കൊല്ലത്ത് ഈ സൗകര്യം ലഭ്യമല്ല.

ആറ് ബെഡുള്ള ഡോർമെട്രിയും റൂമുമാണ് ഇവിടുള്ളത്. റൂമിന് 24 മണിക്കൂറത്തേക്ക് 420 രൂപയും ഡോർമെട്രിക് 150 രൂപയുമാണ് ചാർജ് ചെയ്യുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണം 24 മണിക്കൂർ കൂടി റൂം ഉപയോഗിക്കാം.

നവീകരണം ഉടൻ

 നിലവിലുള്ള റിട്ടയറിംഗ് റൂം ഘട്ടം ഘട്ടമായി എ.സി റൂമാക്കും

 നടത്തിപ്പ് കോൺട്രാക്ട് വ്യവസ്‌ഥയിൽ

 ഒരുക്കുന്നത് ഫൈവ് സ്റ്റാർ സൗകര്യം

 പദ്ധതി പൂർത്തീകരണത്തിന് മുന്നേകാൽ വർഷം

 സൗകര്യം ഒരുക്കുന്നത് റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ

 രാജ്യത്തെ പ്രമുഖ സ്റ്റേഷനുകളിലെല്ലാം സൗകര്യം

ബുക്കിംഗ്

ഓൺലൈനായാണ് റൂമുകൾ ബുക്ക് ചെയ്യേണ്ടത്. യാത്ര തുടങ്ങുന്ന സോഴ്സ് സ്റ്റേഷനിലോ ഡെസ്റ്റിനേഷൻ സ്റ്റേഷനിലോ മാത്രമേ റൂം ബുക്ക് ചെയ്യാൻ കഴിയൂ. ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത ശേഷം ഓൺ ലൈനായി പണം അടച്ച് റൂം തിരഞ്ഞെടുക്കാം.

റെയിൽവേ സ്റ്റേഷൻ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി റിട്ടയറിംഗ് റൂമുകൾ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ യാത്രക്കാർക്ക് തുറന്ന് കൊടുക്കും.

റെയിൽവേ അധികൃതർ

Advertisement
Advertisement