പെലെ ഫുട്ബാൾ ഗ്രൗണ്ടി​ലെ സംഗീതജ്ഞൻ , ശൂന്യതയിൽ നിന്ന് ഇതിഹാസത്തിലേക്ക് പറന്നുയർന്ന താരം

Friday 30 December 2022 3:19 AM IST

ഒരു സംഗീത സംവി​ധായകൻ വി​വി​ധ സംഗീതോപകരണങ്ങളെ ഒരേ ഈണത്തി​ലേക്ക് ആവാഹി​ക്കുന്നതുപോലെ കളി​ക്കളത്തി​ലെ വ്യത്യസ്ത ഘടകങ്ങളെ സംയോജി​പ്പി​ച്ച് ഫുട്ബാളി​ന്റെ മാന്ത്രി​ക ശീലുകൾ സൃഷ്ടി​ച്ച വി​സ്മയമാണ് പെലെ. കാലി​ൽ പന്തുകി​ട്ടി​യാൽനേരേ ഗോളടി​ക്കുന്ന പെലെയെ കാണാൻ കഴി​യി​ല്ല. പന്തു കിട്ടുമ്പോൾ അതീവ വേഗതയോടെ അതി​നെ മുന്നോട്ടുകൊണ്ടുപോകാനും തടുക്കാൻ വരുന്നവനെ അതേവേഗതയി​ൽ വെട്ടി​യൊഴി​ഞ്ഞു പോകാനും പെലെയ്ക്ക് കഴി​ഞ്ഞി​രുന്നു. മനസി​ൽ കരുതുന്ന ലക്ഷ്യത്തി​ലേക്ക് പന്ത് പായി​ക്കാനും അല്ലെങ്കി​ൽ സഹതാരത്തി​ന് മറി​ച്ചുകൊടുക്കാനും പെലെയ്ക്ക് സൂക്ഷ്മമായ കഴി​വുണ്ടായി​രുന്നു.

ഒരേസമയം ഗോൾ നേടാനും സഹതാരങ്ങൾക്ക് ഗോളടി​ക്കാൻ വഴി​യൊരുക്കാനും മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിച്ചു നിറുത്താനും പെലെയ്ക്ക് കഴി​ഞ്ഞി​രുന്നു. കളിക്കളത്തിൽ ആര് എവി​ടെയയാക്കെ നി​ൽക്കുന്നുതെന്ന് ഞൊടി​യി​ടയി​ൽ മനസി​ലാക്കി​ തന്ത്രങ്ങൾ മെനയാനുള്ള അസാമാന്യമായ കഴി​വാണ് അദ്ദേഹത്തെ വേറി​ട്ടുനി​റുത്തി​യത്.90 മിനിട്ടുനേരം കളിക്കളത്തിലെ ഒാരോ ചലനങ്ങളും ഒപ്പിയെടുക്കാൻ സാധിച്ചിരുന്ന പെലെയെ കബളിപ്പിക്കാൻ ശാരീരികമായ എല്ലാ മുറകളും അക്കാലത്തെ ഡിഫൻഡർമാർ പയറ്റിയിരുന്നു. എന്നാൽ ഒടുവിലത്തെ ചിരി തന്റേതാക്കി മാറ്റി പെലെ ഫുട്ബാൾ രാജാവായി മാറി. തളരാത്ത കായികശേഷിക്ക് അതിൽ പ്രധാന പങ്കുണ്ടായിരുന്നു. ബ്രസീലിയൻ തെരുവുകളിലിൽ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ പെലെയ്ക്ക് മാനസികമായി കരുത്തുപകർന്നു.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന ഒരു കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളർന്നത്. ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസർ ബെക്കൻ ബോവറും ജസ്റ്റ് ഫൊണ്ടെയ്നും റെയ്മെൻ കോപ്പയും ലംഗ് യാഷീനും ഷിയാസിനോയും യോഹാൻ ക്രൈഫുമൊക്കെ അരങ്ങുവാണ കാലഘട്ടത്തിലാണ് കാൽപ്പന്തുകളിക്കുന്ന എല്ലായിടത്തും പെലെ ഒരു ഇതിഹാസമായി മാറിയത്. മറ്റുള്ളവർക്കൊന്നും നേടാൻ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തിൽ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു.

ഫുട്ബാൾ പെലെയ്ക്ക് സർഗാത്മകത നിറഞ്ഞൊഴുകിയ പാനപാത്രമായിരുന്നു. ഒഴിഞ്ഞ പെട്ടിയിൽ നിന്ന് വർണ റിബണുകൾ പുറത്തെ‌ടുക്കുന്ന മാന്ത്രികനെപ്പോലെ അയാൾ ഗോളുകൾ നേടിക്കൊണ്ടിരുന്നു. ഇളം മുളംതണ്ടിൽ നിന്ന് നാദ വിസ്മയം തീർക്കുന്ന സംഗീതഞ്ജനെപ്പോലെ കാൽപ്പന്തുകളിയുടെ ഈണങ്ങൾ സൃഷ്ടിച്ചു. ലാസ്യവും താണ്ഡവവും ഒരു പോലെ വഴങ്ങുന്ന നർത്തകനെപ്പോലെ അതിവേഗച്ചുവടുകളും മനോഹര പാദചലനവീചികളും സമന്വയിച്ച നൃത്തരൂപങ്ങളൊരുക്കി. തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ദ്രുതചലനങ്ങളും ആക്രമണമുഹൂർത്തങ്ങളും ഒരുക്കി. അതിലെല്ലാമുപരി, മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാത്രമായി ഇത്രകാലം നമുക്ക് മുന്നിൽ ജീവിച്ചിരുന്നു...

ശൂന്യതയിൽ നിന്ന് ഇതിഹാസത്തിലേക്ക്

ജ​ന​നം​ ​:​ 1940​ ​ഒ​ക്ടോ​ബ​ർ​ 24 -
ക​റു​ത്ത​മു​ത്ത് ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​ഫു​ട്ബോ​ൾ​ ​താ​രം​ ​പെ​ലെ​ ​ബ്ര​സീ​ലി​ന്റെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​നീ​ഗ്രോ​ ​കു​ടും​ബ​ത്തി​ലാ​ണ് ​പി​റ​ന്ന​ത്.​ ​
ചെ​റു​പ്പ​ത്തി​ൽ​ ​കൂ​ട്ടു​കാ​രോ​ടൊ​പ്പം​ ​ക​ട​ലാ​സ് ​പ​ന്ത് ​ത​ട്ടി​ക്ക​ളി​ച്ചാ​ണ് ​വ​ള​ർ​ന്ന​ത്.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​പ​ന്ത് ​പോ​ലും​ ​വാ​ങ്ങാ​ൻ​ ​ക​ഴി​വി​ല്ലാ​യി​രു​ന്നു.​ ​വ്ളാ​ഡി​മ​ർ​ ​ബ്രി​ട്ടോ​ ​എ​ന്ന​ ​മു​ൻ​ ​ലോ​ക​ക​പ്പ് ​താ​രം​ ​കൂ​ടി​യാ​യ​ ​ഫു​ട്ബോ​ൾ​ ​കോ​ച്ച് ​ആ​ ​കു​ട്ടി​യെ​ ​ത​ന്റെ​ ​ക്ല​ബി​ൽ​ ​അം​ഗ​മാ​ക്കി.​
1957​-​ൽ​ ​സാ​ന്റോ​സ് ​ക്ല​ബ്ബി​നു​വേ​ണ്ടി​ ​ക​ളി​ച്ചു​കൊ​ണ്ടാ​ണ് ​പെ​ലെ​ ​ത​ന്റെ​ ​ഫു​ട്ബോ​ൾ​ ​ക​ളി​യി​ലെ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​ത്.​ ​
പ​തി​നാ​റാ​മ​ത്തെ​ ​വ​യ​സ്സി​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​ദേ​ശീ​യ​ ​ടീ​മി​ൽ​ ​അം​ഗ​മാ​യി.​ 1958​-​ലെ​ ​ലോ​ക​ക​പ്പ് ​ഫു​ട്ബോ​ളി​ൽ​ ​പ​ത്താം​ ​ന​മ്പ​ർ​ ​ജേ​ഴ്‌​സി​യ​ണി​ഞ്ഞ​ ​പെ​ലെ​ ​നി​ര​വ​ധി​ ​ഗോ​ളു​ക​ൾ​ ​അ​ടി​ച്ചു.​ ​ഫൈ​ന​ലി​ൽ​ 5​-2​ ​ന് ​സ്വീ​ഡ​നെ​ ​തോ​ല്പി​ച്ച് ​ബ്ര​സീ​ൽ​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ​ ​അ​തി​ൽ​ ​ര​ണ്ടു​ ​ഗോ​ളു​ക​ൾ​ ​പെ​ലെ​യു​ടെ​ ​സം​ഭാ​വ​ന​യാ​യി​രു​ന്നു.
​ 1962​-​ലെ​ ​ചി​ലി​ ​ലോ​ക​ക​പ്പി​ൽ​ ​പ​രി​ക്ക് ​മൂ​ലം​ ​ഫൈ​ന​ലി​ൽ​ ​പെ​ലെ​ ​ക​ളി​ച്ചി​രു​ന്നി​ല്ല.​ ​ആ​ ​ലോ​ക​ക​പ്പ് ​ബ്ര​സീ​ൽ​ ​നേ​ടി.​
1966​-​ലെ​ ​ലോ​ക​ക​പ്പി​ൽ​ ​എ​തി​ർ​ ​ടീ​മി​ൽ​ ​ക​ളി​ച്ച​വ​ർ​ ​പെ​ലെ​യെ​ ​ശാ​രീ​രി​ക​മാ​യി​ ​ഒ​തു​ക്കു​ന്ന​തി​ലാ​ണ് ​ശ്ര​ദ്ധി​ച്ച​ത്.
​ 1970​-​ൽ​ ​നാ​ലാ​മ​ത്തെ​യും​ ​അ​വ​സാ​ന​ത്തെ​യും​ ​ലോ​ക​ക​പ്പി​ൽ​ ​പെ​ലെ​യു​ടെ​ ​ക​രു​ത്തി​ൽ​ ​ബ്ര​സീ​ൽ​ 4​-1​ ​ന് ​ഇ​റ്റ​ലി​യെ​ ​തോ​ല്പി​ച്ച് ​വീ​ണ്ടും​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യി.​ ​
ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​മൂ​ന്ന് ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ടീ​മി​ൽ​ ​അം​ഗ​മാ​യ​ ​ഏ​ക​ ​ഫു​ട്ബോ​ൾ​ ​താ​ര​മാ​ണ് ​പെ​ലെ
.​ ​ബ്ര​സീ​ൽ​ ​അ​ഞ്ചു​ ​ത​വ​ണ​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​പ്പോ​ൾ​ ​അ​തി​ൽ​ ​മൂ​ന്നു​ത​വ​ണ​യും​ ​പെ​ലെ​ ​ടീ​മി​ലു​ണ്ടാ​യി​രു​ന്നു.​ ​പെ​ലെ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ബ്ര​സീ​ൽ​ ​ധാ​രാ​ളം​ ​മ​ത്സ​ര​ങ്ങ​ൾ​ ​വി​ജ​യി​ച്ചു.
​ 1363​ ​മ​ത്സ​ര​ങ്ങ​ളി​ലാ​യി​ 1281​ ​ഗോ​ൾ​ ​നേ​ടി​യ​ ​അ​ദ്ദേ​ഹം​ ​ലോ​ക​റെ​ക്കോ​ർ​ഡി​നു​ ​അ​ർ​ഹ​നാ​യി.
​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ൻ​തു​ക​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു​കൊ​ണ്ടു​ള്ള​ ​ക്ഷ​ണം​ ​ഉ​ണ്ടാ​യി​ട്ടും​ ​സ്വ​ന്തം​ ​രാ​ജ്യ​ത്തി​ന് ​വേ​ണ്ടി​ ​ക​ളി​ക്കാ​നാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ഷ്ട​പ്പെ​ട്ട​ത്.
​ 1971​ ​ജൂ​ലൈ​ 18​ന് ​ഒ​ന്നാം​കി​ട​ ​ഫു​ട്ബോ​ൾ​ ​മ​ത്സ​ര​ത്തോ​ട് ​വി​ട​പ​റ​ഞ്ഞ​ ​അ​ദ്ദേ​ഹം​ ​സാ​മൂ​ഹി​ക​ ​സേ​വ​ന​ത്തി​നാ​യി​ ​ഫ​ണ്ട് ​സ്വ​രൂ​പി​ക്കു​ന്ന​തി​ന് ​ന​ട​ത്തു​ന്ന​ ​പ്ര​ദ​ർ​ശ​ന​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​ക​ളി​ച്ചു​കൊ​ണ്ട് ​ക​ർ​മ്മ​നി​ര​ത​നാ​വു​ക​യാ​യിരുന്നു.​ ​അ​ദ്ദേ​ഹ​ത്തെ​ ​ബ്ര​സീ​ൽ​ ​ഭ​ര​ണ​കൂ​ടം​ ​'​രാ​ജ്യ​ത്തി​ന്റെനി​ധി​"യാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Advertisement
Advertisement