സംസ്ഥാനതല കേരളോത്സവം: ജില്ലയ്ക്ക് ഓവറോൾ കിരീടം

Sunday 01 January 2023 12:59 AM IST

പാലക്കാട്: സംസ്ഥാനതല കേരളോത്സവത്തിൽ പാലക്കാട് ജില്ല 511 പോയിന്റോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന തല കായിക മേളയിൽ 243 പോയിന്റും കലാ മേളയിൽ 268 പോയിന്റുമുൾപ്പെടെ 511 പോയിന്റാണ് നേടിയത്. 507 പോയിന്റുകൾ നേടി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കലാ മേളയിൽ 365 പോയിന്റുകളോടെ കണ്ണൂർ ജില്ലയാണ് ഒന്നാമത്. കൊല്ലത്ത് നടന്ന സമാപന പരിപാടിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജില്ലയ്ക്ക് കിരീടം കൈമാറി.