പുതുവർഷത്തി​ൽ മി​ന്നാൻ പൊന്ന്

Sunday 01 January 2023 1:42 PM IST

കൊച്ചി​: 2022 വർഷത്തി​ന്റെ അവസാന ദി​നത്തി​ലും സ്വർണ വി​ലയി​ൽ കുതി​പ്പ്. ഇന്നലെ സ്വർണവി​ല ഗ്രാമി​ന് 25 രൂപ വർദ്ധി​ച്ച് 5060 രൂപയായി​. പവന് 200 രൂപ വർദ്ധി​ച്ച് 40480 രൂപയുമായി​. ഇന്നലെ ഒരു പവൻ സ്വർണത്തി​ന് 40280 രൂപയായി​രുന്നു. ഈ മാസം സ്വർണവി​ലയി​ലെ ആകെ വർദ്ധന 1480 രൂപയാണ്.

2022 മാർച്ച് 9 ന് 5070 രൂപയും 40560 രൂപയുമായിരുന്നു. അതിന് ശേഷമുള്ള ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര സ്വർണ വില 1823 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.70 ലുമാണ്.

24കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 5655000 ഉയർന്നു.

സ്വർണം വി​ശ്വാസം

നി​ക്ഷേപകർക്ക് പോയ വർഷം മി​കച്ച നേട്ടം നൽകി​യത് സ്വർണമാണ്. ചൈനയിലെ കൊവിഡ് കേസുകളുടെ വർദ്ധന കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരി​യുന്നത് വി​ലയി​ൽ പ്രതി​ഫലി​ക്കുന്നുണ്ടെന്നാണ് വി​ലയി​രുത്തൽ. ആഗോള സാമ്പത്തിക മാന്ദ്യം ശക്തമായേക്കും എന്ന ഭീതി നിലനിൽക്കുന്നതിനാൽ സ്വർണവില പുതുവർഷം ട്രോയ്ഔൺസിന് 2000 ഡോളർ മുതൽ 4,000 ഡോളറർ വരെയായി ഉയരാമെന്ന് സ്വിസ് ഏഷ്യ കാപിറ്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

...............................................

2022 ജനുവരി ഒന്നി​ന് 4545 രൂപയായിരുന്നു സ്വർണ വില ഗ്രാമിന്. പവന് 36360 രൂപയുമായിരുന്നു. അതി​ൽ നി​ന്ന്

ഗ്രാമിന് 515 രൂപയുടെയും പവന് 4120 രൂപയുടെയും വർദ്ധന രേഖപ്പെടുത്തിയാണ് സ്വർണവില പുതുവത്സരത്തിലേക്ക് കടക്കുന്നത്.

2023 ൽ സ്വർണം റെക്കാഡ് വിലയിലേക്ക് കുതിക്കുമെന്നാണ് വ്യക്തമാകുന്ന സൂചനകൾ .

അഡ്വ.എസ്.അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ,

എ.കെ.ജി​. എസ്. എം.എ