കായിക താരങ്ങളുടെ ഡേ ബോർഡ് സ്‌കീം പുനഃസ്ഥാപിപ്പിക്കണമെന്ന്

Sunday 01 January 2023 12:48 AM IST

മുണ്ടൂർ: പിന്നോക്കം നിൽക്കുന്ന സ്‌കൂൾ കായിക താരങ്ങളുടെ ഡേ ബോർഡ് സ്‌കീം പദ്ധതി സ്‌പോർട്സ് കൗൺസിലർ നിർത്തലാക്കിയ നടപടി പുനഃസ്ഥാപിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വിജയിച്ച മുണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക താരങ്ങളേയും കായിക അദ്ധ്യാപകരായ സിജിൻ.എൻ.എസ്, സൂരജ്.കെ സ്വർണ മെഡൽ നേടിയ രുദ്ര.ആർ തുടങ്ങിയ താരങ്ങളെ അനുമോദിക്കാനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.സി.സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ, ഇ.എം.ബാബു, യു.ശാന്തകുമാർ, എം.രാധാകൃഷ്ണൻ, എൻ.രവീന്ദ്രൻ വള്ളിക്കോട് തുടങ്ങിയവർ സംസാരിച്ചു.