കേരള ബാങ്ക് ബി ദ് നമ്പർ വൺ ഫിനാലെ സംസ്ഥാന തല പ്രഖ്യാപനം

Sunday 01 January 2023 1:19 PM IST
കേരള ബാങ്ക് ബി ദ് നമ്പർ വൺ ഫിനാലെ

തൃശൂർ: കേരള ബാങ്ക് ബി ദ് നമ്പർ വൺ ഫിനാലെ 2023 സംസ്ഥാന തല പ്രഖ്യാപനം ജനുവരി മൂന്നി​ന് രാവിലെ 10 മണിക്ക് തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി​ കോട്ട മുറിക്കൽ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ മുൻ എം. എൽ. എ, ബാങ്കിന്റെ ഡയക്ടർമാർ, സി.ഇ. ഒ പി​. എസ്. രാജൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.സി​. സഹദേവൻ, ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർമാർ തുടങ്ങിയവർ നേതൃത്വം നൽകും. ഏഷ്യയിലെ ഒന്നാം നമ്പർ സഹകരണ ബാങ്കായ കേരള ബാങ്കി​നെ ലോകത്തിലെ തന്നെ മികച്ച സഹകരണ ബാങ്കാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ബാങ്ക് അധി​കൃതർ പറഞ്ഞു.