താമസി​ക്കാൻ വാടകയ്ക്ക് നൽകുന്ന വീടിന് ജി.എസ്.ടി നൽകേണ്ടെന്ന്  സെൻട്രൽ ബോർഡ്  ഒഫ് ഇൻഡയറക്ട് ടാക്സസ്

Sunday 01 January 2023 1:57 AM IST
താമസി​ക്കാൻ വാടകയ്ക്ക് നൽകുന്ന വീടിന് ജി.എസ്.ടി നൽകേണ്ടെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ്

ന്യൂഡൽഹി​: ജനുവരിഒന്നുമുതൽ താമസ ആവശ്യത്തിനായി​ വാടകയ്ക്ക് നൽകുന്ന വീടിന ഭവന യൂണിറ്റുകൾക്ക് ജി.എസ്.ടി നൽകേണ്ടെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) അറിയിച്ചു. ഡിസംബർ 17ന് നടന്ന യോഗത്തിൽ ജിഎസ്.ടി കൗൺസിലിന്റെ ശുപാർശകൾ അനുസരിച്ച് ചില ചരക്കുകൾക്കും സേവനങ്ങൾക്കുമായി 2023 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ജി.എസ്.ടി നിരക്കുകളിൽ ഭേദഗതി വരുത്തുമെന്ന്ബോർഡ് അറിയി​ച്ചു.

പെട്രോളി​ൽ കലർത്തുന്നതി​നായി​ റിഫൈനറികളിൽ വിതരണം ചെയ്യുന്ന എഥൈൽ ആൽക്കഹോൾ ജനുവരി 1 മുതൽ 5 ശതമാനം ജി.എസ്.ടി ഈടാക്കും. ഇത് നിലവിലുള്ള 18 ശതമാനത്തേക്കാൾ കുറവാണ്. കൂടാതെ, പയറുവർഗങ്ങളുടെ തൊണ്ടിന്റെ നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറച്ചുവെന്നും ബോർഡ് അറി​യി​ച്ചു. ഫ്രൂട്ട് പൾപ്പ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ് അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്ക് (കാർബണേറ്റഡ് പാനീയങ്ങൾ ഒഴികെ) 12 ശതമാനം ജി.എസ്.ടി നിർദ്ദേശിച്ചി​ട്ടുണ്ട്.