വ്യാപാരി വ്യവസായി സമിതി ഓഫീസ് ഉദ്ഘാടനം
Sunday 01 January 2023 12:11 AM IST
പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു നിർവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബിജു വർക്കി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്, ജില്ലാ ട്രഷറർ പി.കെ.ജയപ്രകാശ്, ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി റജീനാ സലിം, ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹീം മാക്കാർ, ലത കൊച്ചിപ്പൻ മാപ്പിള, അബ്ദുൽ സലാം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഗീ വർഗീസ് പാപ്പി, രാധാകൃഷ്ണൻ ശില്പ, സുലൈമാൻ ചുങ്കപ്പാറ, ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ജലജ ഉണ്ണികൃഷ്ണൻ, ക്യാരി ബാഗ് ഓണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് മാത്യു, ലാബ് ഓണേഴ്‌സ് സമിതി ജില്ലാ സെക്രട്ടറി ലിസി ജോസ് എന്നിവർ സംസാരിച്ചു.