വിശ്വാസ പരിശീലന പ്രതിഭാ സംഗമം
Sunday 01 January 2023 11:48 PM IST
കൊച്ചി: സിറോ മലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാസംഗമം ഭദ്രാവതി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് ഉദ്ഘാടനം ചെയ്തു. മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഡോ. വിൻസെന്റ് ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു.
കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്ക് അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. വിശ്വാസ പരിശീലന കമ്മിഷൻ സെക്രട്ടറി ഡോ. തോമസ് മേൽവെട്ടത്ത്, ഫാ. മനു പൊട്ടനാനിയിൽ, സി. ജിൻസി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.