ലീവ് സറണ്ടർ ഉത്തരവ് വഞ്ചന: കെ.പി.എസ്.ടി.എ

Sunday 01 January 2023 12:00 AM IST

കൊച്ചി: 2020 മുതൽ പല രീതിയിൽ തടഞ്ഞുവച്ച ലീവ് സറണ്ടർ പുന:സ്ഥാപിച്ചതായുള്ള സർക്കാർ ഉത്തരവ് ജീവനക്കാരെ അപമാനിക്കലാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ്
അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി. നാല് വർഷത്തേയ്ക്ക് കൂടി ഒറ്റയടിക്ക് ലീവ് സറണ്ടർ തടഞ്ഞുവയ്ക്കുകയാണ് ഉത്തരവിലൂടെ സർക്കാർ ചെയ്തിട്ടുള്ളതെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

ജീവനക്കാരെയും അദ്ധ്യാപകരേയും നിരന്തരം വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സർക്കാർ നടപടികളുടെ ഏറ്റവും അവസാനത്തെ രൂപമാണിതെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement