മെഡിക്കൽ കോളേജിൽ ഡിജിറ്റൽ പെയ്മെന്റ്
Sunday 01 January 2023 12:06 AM IST
കളമശേരി: ഗവൺമെന്റ് മെഡിക്കൽ കോളേജ് രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഒ.പി കൗണ്ടർ, ബില്ലിംഗ് സെക്ഷൻ, അഡ്മിഷൻ, ഡിസ്ചാർജ് കൗണ്ടറുകൾ, ആരോഗ്യ ഇൻഷ്വറൻസ് സെക്ഷൻ എന്നിവിടങ്ങളിൽ ടു വേ പേഷ്യന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം സ്ഥാപിച്ചു. രോഗികൾക്ക് കൗണ്ടറുകളുമായി ബന്ധപ്പെട്ട് ആശയ വിനിമയം സുഗമമാകുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
കൗണ്ടറുകളിലും അത്യാഹിത വിഭാഗത്തിലും ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. രോഗികളുടെ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകുന്ന മെഡിക്കൽ കോളേജിന്റെ പുതിയ കാൽവെപ്പുകൂടിയാണ് ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനവും കമ്മ്യൂണിക്കേഷൻ സിസ്റ്റവുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞു.