ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ സമ്മേളനം

Sunday 01 January 2023 12:10 AM IST

കൊച്ചി: ആൾ ഇന്ത്യാ ലായേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിയന്റെ ഹൈക്കോടതി കമ്മിറ്റി ജനുവരി മൂന്നിന് കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എറണാകുളം ടൗൺ ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന സെമിനാർ കനിമൊഴി എം.പി ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ലായേഴ‌്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി. പ്രമോദ് എന്നിവർ സംസാരിക്കും. വൈകിട്ട് 4ന് ടൗൺ ഹാൾ അങ്കണത്തിൽ തെരുവ് ഗായക സംഘം അവതരിപ്പിക്കുന്ന വിപ്ലവഗാന സ്‌മൃതിയും അരങ്ങേറും.

Advertisement
Advertisement