മാദ്ധ്യമ പുരസ്കാര വിതരണം 6ന്
Sunday 01 January 2023 12:15 AM IST
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്കയുടെ മാദ്ധ്യമ ശ്രീ, മാദ്ധ്യമ രത്‌ന പുരസ്‌കാരങ്ങൾ ഈ മാസം ആറിന് സമ്മാനിക്കും. വൈകിട്ട് ആറിന് എറണാകുളം ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ എം.ബി.രാജേഷ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, അൻവർ സാദത്ത്,റോജി എം.ജോൺ, ഡോ. മാത്യു കുഴൽനാടൻ, വി.ആർ. സുനിൽകുമാർ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഉമ തോമസ് തുടങ്ങിയവർ പങ്കെടുക്കും. പുരസ്‌കാര പ്രഖ്യാപനം ഈ മാസം മൂന്നിന് നടക്കും.