വീതി കുറവ്,​ ഓടയ്ക്ക് സ്ളാബുമില്ല

Sunday 01 January 2023 12:45 AM IST

തി​രൂ​ര​ങ്ങാ​ടി​:​ ​ചെ​മ്മാ​ട് ​-​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​റോ​ഡി​ൽ​ ​തൃ​ക്കു​ളം​ ​അ​മ്പ​ല​ത്തി​നു​ ​സ​മീ​പം​ ​അ​പ​ക​ടം​ ​തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും​ ​അ​ധി​കൃ​ത​ർ​ക്ക് ​അ​ന​ക്ക​മി​ല്ല.റോ​ഡി​ന് ​വീ​തി​ ​കു​റ​വാ​യ​തും​ ​ഓ​‌​ട​യ്ക്ക് ​മു​ക​ളി​ൽ​ ​സ്ളാ​ബോ​ ​സൈ​ഡി​ൽ​ ​കൈ​വ​രി​യോ​ ​ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ ​കൂ​ട്ടു​ന്ന​ത്. അ​മ്പ​ല​മെ​ത്തും​ ​മു​മ്പേ​യു​ള്ള​യി​ട​ത്ത് ​ചെ​മ്മാ​ട് ​ടൗ​ണി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​ഒ​ഴു​കി​പ്പോ​വാ​ൻ​ ​റോ​ഡി​ന്റെ​ ​വ​ശ​ത്ത് ​ഓ​ട​ ​നി​ർ​മ്മി​ച്ച​തി​നാ​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സൈ​ഡ് ​കൊ​ടു​ക്കാ​ൻ​ ​പോ​ലും​ ​സ്ഥ​ല​മി​ല്ല.​ ​തു​റ​ന്നു​കി​ട​ക്കു​ന്ന​ ​ഓ​ട​യും​ ​അ​പ​ക​ട​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​ചെ​മ്മാ​ട് ​ഭാ​ഗ​ത്തേ​ക്ക് ​ബൈ​ക്കി​ൽ​ ​വ​രി​ക​യാ​യി​രു​ന്ന​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട് ​മ​രി​ച്ചി​രു​ന്നു.​ ​ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ 13​കാ​ര​ൻ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് .​ ​ഈ​ ​ഭാ​ഗ​ത്ത് ​നി​ര​വ​ധി​ ​അ​പ​ക​ട​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടും​ ​അ​ധി​കൃ​ത​ർ​ ​വേ​ണ്ട​ ​ന​ട​പ​ടി​ളെ​ടു​ക്കാ​ത്ത​തി​ൽ​ ​നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ണ് .​ ​പ​ര​പ്പ​ന​ങ്ങാ​ടി​-​നാ​ടു​കാ​ണി​ ​റൂ​ട്ടി​ൽ​ ​കോ​ട്ട​യ്ക്ക​ൽ,​ ​മ​ല​പ്പു​റം,​ ​മ​ഞ്ചേ​രി​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​നി​ര​വ​ധി​ ​ബ​സ്സു​ക​ളാ​ണ് ​ഈ​ ​റൂ​ട്ടി​ൽ​ ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് .​ ​ഓ​ഡ​യ്ക്ക​രി​കി​ൽ​ ​കൈ​വ​രി​ ​നി​ർ​മ്മി​ച്ചാ​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​കു​റ​യ്ക്കാ​ൻ​ ​സാ​ധി​ക്കും.