ടാങ്കർ ദുരന്തത്തിന്റെ 13-ാം വാർഷികാചരണം
Sunday 01 January 2023 12:45 AM IST
കരുനാഗപ്പള്ളി: കെ.എസ് പുരം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പുത്തൻതെരുവിൽ സംഘടിപ്പിച്ച പുത്തൻതെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന്റെ 13-ാം വാർഷികം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടാങ്കർ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം മെഴുകുതിരി തെളിച്ചാണ് അനുസ്മരണ യോഗം നടത്തിയത്. പൗരസമിതി പ്രസിഡന്റ് കെ.എസ് പുരം സുധീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, നീലികളും സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസഫ് കുഞ്ഞ്, ഹുസൈബ റഷീദ്, ഷെഫീഖ് കാട്ടയം, വൈ.ബഷീർ, മേടയിൽ ശിവപ്രസാദ്, സത്താർ വാക്കത്തറയിൽ, സുധീർ, അഫ്സൽ, അജ്മൽ തുടങ്ങിയ സംസാരിച്ചു.