പ്ളസ് ടു തോറ്റാൽ  വിഷയം മാറ്റി  വീണ്ടും പഠിക്കാം

Sunday 01 January 2023 12:48 AM IST

തിരുവനന്തപുരം: പ്ളസ് ടുവിന് തോൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട മറ്റൊരു വിഷയം തിരഞ്ഞെടുത്ത് പ്ളസ് ടു പാസാവാൻ അവസരം നൽകും. ഇതിനായി ഹയർസെക്കൻഡറി പരീക്ഷാ മാന്വലിൽ ഭേദഗതിവരുത്തി സർക്കാർ ഉത്തരവായി.

സ്കോൾ കേരള വഴി പുതിയ അഡ്മിഷൻ എടുത്ത് രണ്ടു വർഷം പഠിക്കേണ്ടിവരും.

തോറ്റുകഴിഞ്ഞാൽ ആ വിഷയത്തിൽത്തന്നെ പരീക്ഷ എഴുതി പാസാവണമെന്നാണ് നിലവിലെ വ്യവസ്ഥ.

പ്ളസ്‌വൺ വിദ്യാർത്ഥികൾക്ക് മെയിൻ പരീക്ഷ എഴുതിക്കഴിഞ്ഞാലും കോഴ്സ് കാൻസൽ ചെയ്ത് വീണ്ടും ഏകജാലകം വഴി അഡ്മിഷനെടുക്കാമായിരുന്നു. ഹയർ സെക്കൻഡറി പാസായവർക്ക് മറ്റൊരു വിഷയത്തിൽ സ്കോൾ കേരള വഴി സ്പെഷ്യൽ കാറ്റഗറി വിദ്യാർത്ഥികളാവാൻ അവസരമുണ്ടായിരുന്നു. തോറ്റവർക്ക് അങ്ങനെയൊരു പരിഗണന നൽകിയിരുന്നില്ല. വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെയാണ് മാന്വലിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.