ചുവടുമാറ്റം ഇന്ന് അങ്ങാടിപ്പുറത്ത്

Sunday 01 January 2023 12:50 AM IST

പെരിന്തൽമണ്ണ: ശ്രീ സനാതന ധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള അങ്ങാടിപ്പുറം ഏറന്തോട് ഇടത്തുപുറം ആത്മാ കളരിയിൽ നിന്ന് കളരി അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റമായ ചുവടുമാറ്റം ഇന്ന് അങ്ങാടിപ്പുറം വിവാ ഗ്രൗണ്ടിൽ നടക്കും. ആലിപ്പറമ്പ്, ചെറുകര, വറ്റല്ലൂർ, പാങ്ങ്, ചെരക്കാപറമ്പ് എന്നിവിടങ്ങളിൽ നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന ഉടവാൾ സമർപ്പണത്തോടെയുള്ള കളരി ദീപജ്യോതി പ്രയാണം വൈകിട്ട് നാലിന് തിരുമാന്ധാംകുന്ന് ചാവേർ തറയിൽ സംഗമിക്കും. തുടർന്ന് ഘോഷയാത്രയായി വിവാ ഗ്രൗണ്ടിലെത്തും. നാലരയ്ക്ക് മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് 101 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര. വാർത്താസമ്മേളനത്തിൽ ഒളിമ്പ്യൻ ആകാശ് മാധവ്, ട്രസ്റ്റ് സെക്രട്ടറി വി.വി.സജിത്, പ്രസിഡന്റ് പി.എം.സുരേഷ്, ട്രഷറർ എം.പി.മണികണ്ഠൻ, കളരി ആശാൻ വിപിൻ ദാസ് ഗുരുക്കൾ എന്നിവർപങ്കെടുത്തു.