അങ്കണവാടിയിൽ ഇനി ഇലക്ട്രിക് പാചകം, വെൺപാലവട്ടത്ത് തുടക്കമായി

Saturday 31 December 2022 11:56 PM IST

തിരുവനന്തപുരം: അങ്കണവാടികളിൽ പാചകത്തിന് ഇനി വൈദ്യുതി ഉപയോഗിക്കും. ലൈനിൽ നിന്നുള്ള വൈദ്യുതിയോ സോളാർ ഉപയോഗിച്ചുള്ള വൈദ്യുതിയോ ഉപയോഗിക്കുന്നതിന് ഇലക്ട്രിസിറ്റി മാനേജ്മെന്റ് സെന്റർ "സ്മിതം" എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു.

ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 69അങ്കണവാടികളിൽ രണ്ടുകിലോവാട്ടിന്റെ സോളാർ പാനലാണ് നൽകുക. ആദ്യയൂണിറ്റ് വെൺപാലവട്ടം അങ്കണവാടിയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഇന്നലെ കൈമാറി.ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഡി.ജി.കുമാരൻ,ഇ.എം.സി രജിസ്ട്രാർ സുഭാഷ് ബാബു,അങ്കണവാടി ടീച്ചർ ലേഖ,സത്യരാജ് തുടങ്ങിയവർ പങ്കെടുത്തു.