പുൽക്കൂട് സപ്തദിന സഹവാസ ക്യാമ്പ് സമാപനം

Sunday 01 January 2023 12:57 AM IST

കൊല്ലം :ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പായ പുൽക്കൂടിന്റെ സമാപന സമ്മേളനം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ അദ്ധ്യക്ഷനായി. ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഷിയാസ് ഖാൻ കയ്യെഴുത്ത് മാഗസിൻ ശലഭം പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസേഴ്സ് ഡി.ദേവിപ്രിയ, സോനാ ജി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഹസിതാ എൽ. ദാസ് ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. വോളന്റിയേഴ്സായ ധന്യ, ഗൗരി, ശ്രീധന്യ, ആരതി, ഷഹന എന്നിവർ സംസാരിച്ചു. വോളന്റിയർ സെക്രട്ടറിമാരായ ഗെയ്റ്റി ഗ്രേറ്റൽ സ്വാഗതവും അനു വിനോദ് നന്ദിയും പറഞ്ഞു. ഇലക്ട്രൽ അവബോധം, കൂൺ കൃഷിരീതി, വ്യക്തിത്വ വികസന ക്ലാസുകൾ, ലഹരി വിരുദ്ധ ബോധത്കരണം എന്നിവ നടത്തി. ക്യാമ്പിന്റെ നേതൃത്വത്തിൽ കരോൾ നടത്തി സ്വരൂപിച്ച തുകകൊണ്ട് അഞ്ചാലുമൂട് സ്വദേശിക്ക് വീൽ ചെയറും നല്കി.