ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് കൊട്ടാരക്കരയിൽ
Sunday 01 January 2023 12:47 AM IST
കൊട്ടാരക്കര : കൊല്ലം ഡിസ്ട്രിക്ട് ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 7ന് കൊട്ടാരക്കരയിൽ നടക്കും. രാവിലെ 8 മുതൽ കൊട്ടാരക്കര പുലമൺ ജൂബിലി മന്ദിരത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. അർജുന അവാർഡ് ജേതാവ് ടി.വി.പോളി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ, എ.അജിത്ത്, കെ.ആനന്ദൻ, എസ്.ഹർഷകുമാർ, എം.കെ.കൃഷ്ണകുമാർ, എസ്.സുധാകരൻ, ആർ.സുരേഷ്, റോയി ഫ്രാൻസിസ് എന്നിവർ സംസാരിക്കും. കൊട്ടാരക്കര ശക്തി മൾട്ടി ജിംനേഷ്യത്തിന്റെ ചുമതലയിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്.