മന്നം ജയന്തി ആഘോഷം

Sunday 01 January 2023 12:51 AM IST

കരുനാഗപ്പള്ളി : ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി ആഘോഷിക്കുന്നു. നാളെ വൈകിട്ട് 5 ന് കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ വെച്ച് നടക്കുന്ന അനുസ്മരണ യോഗം കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബോബൻ ജി.നാഥ് അദ്ധ്യക്ഷനാകും. തുടർന്ന് ചികിത്സാ ധനസഹായ വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മുഖ്യപ്രഭാഷണം നടത്തും. ഇൻകാസ് നോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യ അതിഥിയായിരിക്കും. തൊടിയൂർ രാമചന്ദ്രൻ,കെ.ജി.രവി, ആർ.രാജശേഖരൻ, ചിറ്റുമൂല നാസർ, എൻ.അജയകുമാർ,എൽ.കെ.ശ്രീദേവി, മുനമ്പത്ത് വഹാബ്, എ.എ.അസീസ്, ബി.മോഹൻദാസ്, എൻ.സുബാഷ് ബോസ്, എസ്.ജയകുമാർ, മുനമ്പത്ത് ഗഫൂർ എന്നിവർ ആശംസകൾ അർപ്പിക്കും. ചൂളൂർ ഷാനി സ്വാഗതവും ആർ.സനജൻ നന്ദിയും പറയും.