സെക്കന്തരാബാദിനും ഇന്ത്യൻ നേവിക്കും കിരീടം
Sunday 01 January 2023 5:22 AM IST
കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള എഫ്.ഇ.എ.എസ്.ടി.ഒ അഖിലേന്ത്യാ ബാസ്കറ്റ്ബാൾ ടൂർണമെന്റ് ഈസ്റ്റേൺ റെയിൽവേ കൊൽക്കത്തയെ തോൽപ്പിച്ച് സൗത്ത് സെൻട്രൽ റെയിൽവേ സെക്കന്തരാബാദ് (109-81) വനിതാ കിരീടം നേടിയപ്പോൾ ഇന്ത്യൻ നേവി ബാങ്ക് ഓഫ് ബറോഡയെ പരാജയപ്പെടുത്തി (96-63) പുരുഷ കിരീടം സ്വന്തമാക്കി.