ആർഎസ്‌എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കണം, മുജാഹിദ്ദീൻ വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

Sunday 01 January 2023 6:09 PM IST

കോഴിക്കോട്: മുജാഹിദ്ദീൻ സമ്മേളന വേദിയിൽ സിപിഎം വിമർശനം നടത്തിയ ലീഗ് നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ്ദീൻ വേദിയിൽ സിപിഎം വിമർശനം ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ഒരു സമുദായത്തിന് മാത്രമായി ആർഎസ്‌എസിനെ ചെറുക്കാമെന്നും അതിന് മതേതര കക്ഷികൾ ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുജാഹിദ്ദീൻ സമ്മേളന വേദിയിൽ ലീഗ് നേതാക്കളായ പി.കെ ഫിറോസും, പി.കെ ബഷീറും സിപിഎമ്മിനെ വിമർശിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.