ഫുട്‌ബാൾ ടൂർണമെന്റ് ഗ്യാലറിക്ക് കാൽനാട്ടി

Tuesday 03 January 2023 12:50 AM IST

അലനല്ലൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഗ്യാലറിയുടെ കാൽനാട്ടൽ നാട്ടുകൽ പൊലീസ് ഇൻസ്‌പെക്ടർ പി.എ.ജോസഫ് നിർവഹിച്ചു.

ഇന്നലെ രാവിലെ പത്തിന് ജി.ഒ.എച്ച്.എസ് സ്‌കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ ചലഞ്ചേഴ്സ് ക്ലബ്ബ് അംഗങ്ങൾ, ജനപ്രതിനിധികൾ, എടത്തനാട്ടുകര വ്യാപാരി വ്യവസായി പ്രതിനിധികൾ, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ അംഗങ്ങൾ, പഴയകാല ഫുട്‌ബാൾ താരങ്ങൾ, എടത്തനാട്ടുകര പാലിയേറ്റീവ് സൊസൈറ്റി പ്രധിനിധികളും പങ്കെടുത്തു.

Advertisement
Advertisement