ചെർപ്പുളശ്ശേരിയിലെ സമാധാനമതിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു

Tuesday 03 January 2023 12:18 AM IST

ചെർപ്പുളശ്ശേരി: മൂന്നുവർഷം മുമ്പ് ചെർപ്പുളശ്ശേരിയുടെ ചരിത്രവും സംസ്‌കാരവുമെല്ലാം ഉൾപ്പെടുത്തി ചെർപ്പുളശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിലിൽ സ്‌പേസിന്റെ ആഭിമുഖ്യത്തിൽ ചിത്രകാരനും ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫസറും അടക്കാപുത്തൂർ സ്വദേശിയുമായ സുരേഷ് കെ.നായരും സംഘവും നിർമ്മിച്ച വാൾ ഒഫ് പീസിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. 7000 ചതുരശ്ര അടി വിസ്തീർണത്തിൽ 300 മീറ്റർ നീളത്തിലുള്ള പബ്ലിക് ആർട്ടാണിത്. ഇതോടൊപ്പം ശതാബ്ദി സ്മാരകമായി സ്‌കൂളിൽ നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. വള്ളുവനാടിന്റെ ചരിത്രവും സംസ്‌കാരവുമെല്ലാം ഉൾപ്പെടുത്തി നിർമ്മിച്ച മതിൽ നാടിന്റെ എക്കാലത്തെയും അഭിമാനവും പുതുതലമുറയ്ക്ക് മാതൃകാപരവുമാണെന്ന് മന്ത്രി പറഞ്ഞു. പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. മതിലിന്റെ ശിൽപ്പി സുരേഷ് കെ.നായർക്ക് മന്ത്രി ഉപഹാരം നൽകി. മന്ത്രിക്കും ചടങ്ങിൽ സ്‌കൂളിന്റെ വക ഉപഹാരങ്ങൾ നൽകി. സംസ്ഥാന കേരളോത്സവത്തിൽ മോണോ ആക്ടിൽ രണ്ടാം സ്ഥാനം നേടിയ അഖിക്കും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി.സാദിഖ് ഹുസൈൻ, കെ.മിനി, വി.പി.സമീജ്, കെ.ടി.പ്രമീള, പി.വിഷ്ണു, പി.അബ്ദുൾ സലീം, കെ.എം.ഇസ്ഹാഖ്, സൗമ്യ, മനോജ് കുമാർ, അനിത, പി.സ്.ലത, കെ.നന്ദകുമാർ, പി.പി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.