ധനലക്ഷ്മി ബാങ്കിന്റെ  വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന.

Tuesday 03 January 2023 1:22 PM IST
ധനലക്ഷ്മി ബാങ്കിന്റെ വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന.

തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വരുമാനത്തി​ൽ 12.82ശതമാനം വർദ്ധന. 2022 ഡിസംബർ 31വരെ ബാങ്കിന്റെ മൊത്തം വരുമാനം 2172 കോടി​ രൂപയാണ്. മുൻവർഷം ഇതേ കാലയളവി​ൽ 19653 കോടിയായി​രുന്നു വരുമാനം. നിക്ഷേപങ്ങൾ 6.78ശതമാനം വളർച്ച രേഖപ്പെടുത്തി 12922 കോടി രൂപയിലെത്തി.മുൻവർഷം ഇത് 12101 കോടി രൂപയായി​രുന്നു. 2022 ഡിസംബർ 31 വരെയുള്ള മൊത്തം അഡ്വാൻസ് 22.48 ശതമാനം വളർച്ച രേഖപ്പെടുത്തി 9250 കോടി രൂപയിലെത്തി. മുൻവർഷം ഇത് 7552 കോടി രൂപയായി​രുന്നു. സ്വർണ വായ്പാ പോർട്ട്‌ഫോളിയോ 1694 കോടി രൂപയിൽ നിന്ന് 23.02ശതമാനം വളർച്ച രേഖപ്പെടുത്തി 2084 കോടി രൂപയിലെത്തി. ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 62.40ശതമാനത്തി​ൽ നി​ന്ന് 71.582022 ആയി മെച്ചപ്പെട്ടു.