ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

Tuesday 03 January 2023 12:09 AM IST
പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച നടന്ന സാംസ്കാരിക സദസ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

പുറമേരി: പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. രമാദേവി തൃപ്പൂണിത്തുറയാണ് യജ്ഞാചാര്യ. യജ്ഞത്തോടനുബന്ധിച്ച് നടന്ന ആദ്ധ്യാത്മിക സദസ് മുൻ കൃഷി മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയാ ചെയർമാൻ

ടി.കെ.സുധി അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ മേനപ്രം (മലബാർ ദേവസ്വം ബോർഡ് ) പ്രസംഗിച്ചു.

ക്ഷേത്രത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച ഡോ.സി.എച്ച്. നാരായണൻ അടിയോടി, എൻ.കെ.നാണു, വിശ്വനാഥ മാരാർ,

ഒ.പി.കൃഷ്ണൻ നമ്പ്യാർ എന്നിവരെ ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ. ആദരിച്ചു. ഒ.പി. ഉദയകുമാർ സ്വാഗതവും അഡ്വ. മിത്രൻ നന്ദിയും പറഞ്ഞു. ഭാഗവത സപ്താഹ യജ്ഞം ജനുവരി എട്ടിന് സമാപിക്കും.