വേങ്ങേരി അഗ്രി ഫെസ്റ്റിന് സമാപനം

Tuesday 03 January 2023 12:00 AM IST
വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിക്കുന്നു

കോഴിക്കോട്: രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു. വേങ്ങേരി നഗര കർഷിക മൊത്ത വിപണന കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാകളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു.

മാർക്കറ്റ് സെക്രട്ടറി പി.ആർ രമാദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ഇ.എസ്. മിനി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, ഫെസ്റ്റ് ചെയർമാൻ കെ. ജയൻ, ജനറൽ കൺവീനർ നാരായണൻ കല്പകശേരി, അബ്ദുൽ ഗഫൂർ വാളിയിൽ, കെ. സി. ഉദയൻ എന്നിവർ പ്രസംഗിച്ചു. ഉദയൻ ആയോളി, സന്തോഷ് വേങ്ങേരി, ഗോപി തടമ്പാട്ടുതാഴം എന്നിവരെ ജില്ലാ കളക്ടർ ആദരിച്ചു.

ഫ്‌ളവർഷോ, അമ്യൂസ്‌മെന്റ് പാർക്ക് പുരാവസ്തു സ്റ്റാൾ, ഫുഡ് കോർട്ട്, കുതിര സവാരി, കൃഷിത്തോട്ടം, വിവിധ ഉത്പന്നങ്ങളുടെ വിപണന, പ്രദർശന സ്റ്റാൾ തുടങ്ങിയവയായിരുന്നു ഇത്തവണത്തെ വേങ്ങേരി ഫെസ്റ്റിന്റെ പ്രത്യേകത. ദിവസേന കലാപരിപാടികളും അരങ്ങേറിയിരുന്നു.