സൗജന്യ ഉദര, കരൾരോഗ നിർണയക്യാമ്പ്

Tuesday 03 January 2023 12:06 AM IST
camp

കുറ്റ്യാടി: ക്വിക്ക് ന്യൂക്ലിയസ് ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന സൗജന്യ ഉദര, കരൾ രോഗ നിർണയ ക്യാമ്പ് നാളെ വൈകിട്ട് 3 മണിക്ക് കുറ്റ്യാടി ചെറിയ കുമ്പളം ന്യൂക്ലിയസ് ക്ലിനിക്കിൽ വെച്ച് നടക്കും .പ്രമുഖ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഡോക്ടർ സന്ദീപ്.എം ക്യാമ്പിന് നേതൃത്വം നൽകും .കരൾ ,പിത്താശയ രോഗ നിർണയം, ഗ്യാസ്ട്രൈറ്റിസ് ,കുടലിലെ പുണ്ണ് ,അന്നനാളം,ആമാശയം ,ചെറുകുടൽ ,വൻകുടൽ എന്നിവയിലെ രോഗങ്ങൾ ,മഞ്ഞപിത്തം, ലിവർ സിറോസിസ് തുടങ്ങിയവയ്ക്ക് മികച്ച ചികിത്സയും എൻഡോസ്കോപ്പി പ്രത്യേക ഇളവും (ന്യൂക്ലിയസ് നാദാപുരം ബ്രാഞ്ചിൽ) നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ബുക്കിംഗ് നമ്പർ :04962964707 ,7736824707 .