ബസ് വെയിറ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു
Tuesday 03 January 2023 12:09 AM IST
വടകര: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റർ റൂറൽ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ എടോടിയിൽ നിർമിച്ച പി.ആർ.കുറുപ്പ് സ്മാരക ബസ് വെയിറ്റിംഗ് ഷെൽട്ടർ മുൻ എം.എൽ.എയും എൽ.ജെ.ഡി. സംസ്ഥാന വൈസ് : പ്രസിഡന്റുമായ അഡ്വ. എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും ജനതാദൾ നേതാവുമായിരുന്ന പി.ആർ കുറുപ്പിന്റെ 22ാമത് ചരമ വാർഷികം ജനുവരി 17 ന് ആചരിക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെൽട്ടർ നിർമിച്ചത് . മലയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ടി.ശ്രീധരൻ ,പി.കെ പ്രവീൺ, പി.പി.രാജൻ, കെ.കെ.വനജ, സി. കുമാരൻ, കെ.പ്രകാശൻ, സി.പി.രാജൻ, എം.സതി, സി.എച്ച് ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു. വി.കെ സന്തോഷ്, ധനേഷ് ചന്ദ്രങ്ങിയിൽ, സഹജ ഹാസൻ എന്നിവർ നേതൃത്വം നൽകി. കാഞ്ചിത്ത് സ്വാഗതവും വി.പി.ബിജു നന്ദിയും പറഞ്ഞു