പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വർദ്ധിപ്പിക്കണം

Tuesday 03 January 2023 12:11 AM IST

ആറന്മുള : തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങൾക്കും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്കുമുള്ള ഗ്രാൻഡ് വർദ്ധിപ്പിച്ചു നൽകാമെന്ന ദേവസ്വം ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഗ്ദാനം പാലിക്കണമെന്ന് പള്ളിയോട സേവാസംഘം പൊതുയോഗം ആവശ്യപ്പെട്ടു. 52 പള്ളിയോടങ്ങളാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഓരോ പള്ളിയോടങ്ങളുടെയും പരിപാലനത്തിന് കുറഞ്ഞത് രണ്ടുലക്ഷം രൂപ വീതം ഒരു വർഷത്തിൽ ചെലവാകുന്നുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് 2300 രൂപ മാത്രമാണ് ഒരു പള്ളിയോടത്തിന് ഗ്രാൻഡ് നൽകുന്നത്.
പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജൻ അദ്ധ്യക്ഷനായി​രുന്നു.

Advertisement
Advertisement