ചെറിയാൻ ചെന്നീർക്കര ജില്ലാ പ്രസിഡന്റ്
Tuesday 03 January 2023 12:18 AM IST
പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ പ്രസിഡന്റായി ചെറിയാൻ ചെന്നീർക്കരയേയും സെക്രട്ടറിയായി വിൽസൺ തുണ്ടിയത്തിനേയും ട്രഷററായി വൈ.റഹിം റാവുത്തറെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : ബി.നരേന്ദ്രനാഥ്, ലീലാരാജൻ, ഏബ്രഹാം വി.ചാക്കോ, പ്രൊഫ. ബാബു വർഗീസ് , പി.ജി.തോമസ് (വൈസ് പ്രസിഡന്റുമാർ). കുര്യൻ തോമസ്, എം.എ.രാജൻ, സി.വി.വർഗീസ്, എം.മോഹനൻപിള്ള, ഏബ്രഹാം മാത്യു (ജോയിന്റ് സെക്രട്ടറിമാർ). വനിതാ ഫോറം - എലിസബേത്ത് അബു (പ്രസിഡന്റ്), മറിയാമ്മ തരകൻ (സെക്രട്ടറി).