കാപ്പി കയറ്റുമതി 4 ലക്ഷം ടൺ​

Tuesday 03 January 2023 1:22 PM IST

1.66 ശതമാനം വളർച്ച ന്യൂഡൽഹി: ഏഷ്യയിലെ മൂന്നാമത്തെ വലിയ ഉത്പാദക, കയറ്റുമതി രാജ്യമായ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതി 2022ൽ 1.66 ശതമാനം ഉയർന്ന് 4 ലക്ഷം ടണ്ണായി. 2021ൽ കയറ്റുമതി 3.93 ലക്ഷം ടൺ ആയിരുന്നു. കാപ്പി കയറ്റുമതി മുൻ വർഷത്തെ 6,984.67 കോടി രൂപയിൽ നിന്ന് 2022 ൽ 8,762.47 കോടി രൂപയായി ഉയർന്നു. ഇൻസ്റ്റന്റ് കാപ്പി കയറ്റുമതിയിലും പുനർ കയറ്റുമതിയിലും ഉണ്ടായ വർദ്ധനവിലൂടെയാണ് വളർച്ച കൈവരി​ച്ചത്. ഇൻസ്‌റ്റന്റ് കോഫി കൂടാതെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. റോബസ്റ്റ കാപ്പിയുടെ കയറ്റുമതി മുൻവർഷത്തെ 2,20,997 ടണ്ണിൽ നിന്ന് 2022ൽ 2,20,974 ടണ്ണായി കുറഞ്ഞുവെന്ന് ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചി​പ്പി​ക്കുന്നു. അറബിക്കയുടെ കയറ്റുമതി 11.43 ശതമാനം ഇടിഞ്ഞ് 50,292 ടണ്ണിൽ നിന്ന് 44,542 ടണ്ണായി. അതേസമയം ഇൻസ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുൻ വർഷത്തെ 29,819 ടണ്ണിൽ നിന്ന് 2022 ൽ 16.73 ശതമാനം വർദ്ധിച്ച് 35,810 ടണ്ണായി. 2022ൽ ഏകദേശം 99,513 ടൺ കാപ്പി വീണ്ടും കയറ്റുമതി ചെയ്തു, മുൻവർഷത്തെ 92,235 ടണ്ണിനെക്കാൾ ഉയർന്നതാണ്.

ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങളി​ലേക്കാണ് ഇന്ത്യൻ കാപ്പി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. സി.സി.എൽ പ്രൊഡക്ട്‌സ് ഇന്ത്യ, ടാറ്റ കോഫി, ഐടിസി ലിമിറ്റഡ്, ഓലം അഗ്രോ, വിദ്യ ഹെർബ്‌സ്, സക്‌ഡൻ കോഫി ഇന്ത്യ എന്നിവയാണ് കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികൾ.

Advertisement
Advertisement