ഓഹരി വിപണിയിൽ മുന്നേറ്റം
Tuesday 03 January 2023 1:27 PM IST
സെൻസെക്‌സിൽ 327 പോയിന്റ് ഉയർന്നു നിഫ്റ്റി 18,200 നിലവാരത്തിൽ
മുംബയ്: പുതുവർഷത്തിൽ ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 18,200നരികെയെത്തി. സെൻസെക്‌സ് 327.05 പോയിന്റ് ഉയർന്ന് 61,167.79ലും നിഫ്റ്റി 92.20 പോയിന്റ് നേട്ടത്തിൽ 18,197.50ലും ക്ളോസ് ചെയ്തു. വിപണികൾ പലതും അവധിയായിരുന്നതിനാൽ ആഭ്യന്തര സൂചനകൾക്കനുസരിച്ചാണ് വിപണിയുടെ നീങ്ങിയത്. ജി.എസ്.ടി വരുമാനത്തിലെ കുതിപ്പുംമറ്റും വിപണി നേട്ടമാക്കി. ഒ.എൻ.ജി.സി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മുന്നേറി. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്‌സ്, ഡിവീസ് ലാബ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.