നഷ്ടം ഇരട്ടി കവി​ഞ്ഞ് സ്വിഗി  2022ൽ നഷ്ടം 3,628.90 കോടി രൂപ

Tuesday 03 January 2023 1:55 PM IST

ന്യൂഡൽഹി​: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്പത്തിക വർഷത്തിൽ 3,629 കോടി രൂപയായി. 2021ൽ നഷ്ടം 1,617 കോടി രൂപയായി​രുന്നു.മൊത്തം ചെലവുകൾ 131 ശതമാനമാണ് ഉയർന്നത്. ഇത് 9,574.5 കോടി രൂപയായി വർദ്ധി​ച്ചു.

അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്പത്തിക വർഷത്തിലെ 2,547 കോടി രൂപയിൽ നിന്ന് 2.2 മടങ്ങ് വർദ്ധിച്ച് 5,705 കോടി രൂപയായി.പരസ്യ, പ്രൊമോഷണൽ ചെലവുകളി​ൽ 4 മടങ്ങാണ് വർദ്ധന . ഇത് 1,848.7 കോടി രൂപ വരും.

Advertisement
Advertisement