ചൈന വഴി വരുന്നവർക്കും കൊവിഡ് ടെസ്റ്റ്
Tuesday 03 January 2023 12:02 AM IST
ന്യൂഡൽഹി: യാത്ര പുറപ്പെടുന്നത് ഏതു രാജ്യത്തു നിന്നായാലും ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.