പൃഥിരാജിനെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതം

Tuesday 03 January 2023 1:03 AM IST

കൊച്ചി: ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ല. വർഷങ്ങൾക്ക് മുൻപ് വി.എച്ച്.പിയിൽനിന്ന്
പുറത്താക്കിയതാണ്. ഒരു സിനിമ ജനിക്കുന്നതിന് മുമ്പ് അതിന്റെ ജാതകം എഴുതാൻ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്ത് സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെയെന്നാണ് തങ്ങളുടെ നിലപാട്. സിനിമ വന്നതിനുശേഷം അതിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ആ സമയത്ത് സംഘടനയുടെ പ്രതികരണം ഉണ്ടാകും. അതല്ലാതെ നിലവിലെ വിവാദവുമായി വിശ്വഹിന്ദു പരിഷത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും അനാവശ്യമായി വിശ്വഹിന്ദു പരിഷത്തിനെ വലിച്ചിഴച്ചത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ അറിയിച്ചു.

Advertisement
Advertisement