ഭക്ഷ്യവിഷബാധ: ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Tuesday 03 January 2023 1:07 AM IST

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഞായറാഴ്ച രാത്രി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് ചെങ്ങന്നൂരിലെ സ്ഥാപനത്തിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരിൽ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ ലൈസൻസ് സസ്‌പെൻഡ് ചെയ്ത്, പ്രവർത്തനം നിറുത്തലാക്കി.