കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ

Tuesday 03 January 2023 12:11 AM IST

ആലപ്പുഴ: കേരള ആർട്ടിസാൻസ് യൂണിയന്റെ (സി.ഐ.ടി.യു) സുവർണ്ണ ജൂബലി സംസ്ഥാന സമ്മേളനം ഇന്നു മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ആർ.നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം ടൗൺഹാളിലും പൊതുസമ്മേളനം ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും.

ഇന്ന് വൈകിട്ട് 6ന് സ്വാഗത സംഘം ചെയർമാൻ ആർ. നാസർ പതാക ഉയർത്തും. നാളെ രാവിലെ 9.30ന് ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എരമളം കരിം എം.പി ഉദ്ഘാടനം ചെയ്യും. കേരള ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ഷാജൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. ഹരിക്കുട്ടൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും.

5ന് വൈകിട്ട് 4ന് നഗരചത്വരത്തിൽ നിന്ന് തൊഴിലാളികളുടെ പ്രകടനം ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും. 5ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.കെ.ഷാജൻ അദ്ധ്യക്ഷത വഹിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്.സുജാത, സജി ചെറിയാൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, അഡ്വ. എ.എം.ആരിഫ് എം.പി, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ബി.ചന്ദ്രബാബു, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് എച്ച്.സലാം എം.എൽ.എ, സെക്രട്ടറി പി.ഗാനകുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി.ജോയി എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ, ജില്ലാ പ്രസിഡന്റ് സി.വി.ജോയി, സെക്രട്ടറി ജി.രാജമ്മ എന്നിവരും പങ്കെടുത്തു.