ജനുവരിയിലെ റേഷൻ വ്യാഴാഴ്ച മുതൽ, റേഷൻ കടകൾക്ക് ഇന്ന് അവധി
Tuesday 03 January 2023 4:09 AM IST
തിരുവനന്തപുരം: ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ഈമാസം 5വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു.റേഷൻ വിതരണത്തിൽ കേന്ദ്രസർക്കാർ പുതുക്കിയ റേഷൻ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണ് ഇതെന്ന് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.ഡിസംബറിലേത് ഇന്നലെ അവസാനിപ്പിച്ചു.നാളെ മുതൽ ജനുവരിയിലെ റേഷൻ വിതരണമാണ്.കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.വൈ വിഹിതം ഡിസംബറിൽ വാങ്ങാത്തവർക്ക് ജനുവരി 10വരെ വാങ്ങാൻ അവസരമൊരുക്കും.ഇതിന്റെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ഇന്ന് റേഷൻ കടകൾക്ക് അവധി നല്കിയിട്ടുണ്ട്.