എഴുത്തുകാരുടെ സംഗമം
Tuesday 03 January 2023 12:12 AM IST
കോന്നി: കോന്നി ഫെസ്റ്റിൽ നടന്ന നിയോജക മണ്ഡലത്തിലെ എഴുത്തുകാരുടെ സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി എഴുത്തുകാരെ ആദരിച്ചു. വിനോദ് ഇളകൊള്ളൂർ, പ്രീത് ചന്ദനപ്പള്ളി, കോന്നിയൂർ ബാലചന്ദ്രൻ, ബോബി ഏബ്രഹാം, സുരേഷ് സോമ, കുമ്പളത്ത് പത്മകുമാർ, കൃപ അമ്പാടി, മനോജ് സുനി, പ്രിൻസ് പാങ്ങാടൻ, നിബു ലാൽ വെട്ടൂർ, രമേശൻ നായർ, വിൽസൺ കോന്നി, അയ്യപ്പദാസ്, അനിൽ വള്ളിക്കോട്, ഡോ അനൂപ് കൂടൽ, ദീനാമ്മ റോയി, ബിനു കെ.സാം എന്നിവർ പ്രസംഗിച്ചു.