 പിരിച്ചുവിടൽ --- സി.ഐ സുനുവിന് ഇന്ന് ഹിയറിംഗ്

Tuesday 03 January 2023 12:00 AM IST

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിന്റെ ഹിയറിംഗ് പൊലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ 11ന് നടക്കും. ഡി.ജി.പി നേരിട്ട് ഹിയറിംഗ് നടത്തിയ ശേഷം ഉത്തരവിറക്കും. മാനഭംഗമടക്കം ആറു കേസുകളിൽ പ്രതിയാണ് സുനു. 15വട്ടം വകുപ്പുതല നടപടിക്ക് വിധേയനായിട്ടുണ്ട്.

പിരിച്ചുവിടാതിരിക്കാൻ ഡിസംബർ 31നകം കാരണം ബോധിപ്പിക്കണമെന്ന് ഡി.ജി.പി നേരത്തേ നോട്ടീസ് നൽകിയിരുന്നു. 31ന് വൈകിട്ട് നാലിന് ഇ-മെയിലിൽ സുനു മറുപടി നൽകി. താൻ നിരപരാധിയാണെന്നും കേസുകളെല്ലാെം കെട്ടിച്ചമച്ചതാണെന്നുമാണ് സുനുവിന്റെ മറുപടി.

കേരള പൊലീസ് ആക്ടിലെ 86(സി) പ്രകാരമാണ് പിരിച്ചുവിടുന്നത്. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് അൺഫിറ്റാണെങ്കിൽ 86(സി) ചട്ടപ്രകാരം പുറത്താക്കാം.

പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ പട്ടികജാതിക്കാരിയായ സ്ത്രീയെ ഉപദ്രവിച്ചകേസിൽ സുനുവിന്റെ രണ്ട് ശമ്പളവർദ്ധന തടഞ്ഞിരുന്നു. ഈ ശിക്ഷ മതിയാവില്ലെന്ന് വിലയിരുത്തി ഡി.ജി.പി പഴയ ഫയൽ വിളിച്ചുവരുത്തിയിരുന്നു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടമാനഭംഗക്കേസിൽ സുനു അറസ്റ്റിലായിരുന്നു.

ഡി.ജി.പിയുടെ ശുപാർശ

സുനുവിനെ പിരിച്ചുവിടുക തന്നെ വേണമെന്നാണ് ഡി.ജി.പി സർക്കാരിന് നൽകിയ ശുപാർശ

ആറു ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളത്

പൊലീസിന്റെ അധികാരമുപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് ഗൗരവമേറിയത്

മിക്കയിടത്തും സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരാണ് പീഡനത്തിനിരയായത്

ഒരു കേസിൽ റിമാൻഡിലായിട്ടും കുറ്റകൃത്യം തുടർന്നത് പൊലീസിന് അപമാനകരമാണ്

മ​ണ്ണ് ​മാ​ഫി​യ​യി​ൽ​നി​ന്ന് ​കൈ​ക്കൂ​ലി: എ.​എ​സ്.​ഐ​യെ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റ്റി

ആ​ലു​വ​:​ ​മ​ണ്ണ് ​മാ​ഫി​യ​യി​ൽ​നി​ന്ന് ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യ​ ​കേ​സി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​അ​യ്യ​മ്പു​ഴ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ ​ബൈ​ജു​ ​കു​ട്ട​നെ​ ​ക​ള​മ​ശേ​രി​ ​എ.​ആ​ർ​ ​ക്യാ​മ്പി​ലേ​ക്ക് ​സ്ഥ​ലം​മാ​റ്റി​യ​താ​യി​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​വി​വേ​ക്‌​കു​മാ​ർ​ ​'​കേ​ര​ള​കൗ​മു​ദി​'​യോ​ട് ​പ​റ​ഞ്ഞു.​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​ഡി.​ഐ.​ജി​ക്കും​ ​എ​സ്.​പി​ ​കൈ​മാ​റി. ബൈ​ജു​ ​കു​ട്ട​ൻ​ ​മ​ണ്ണ് ​മാ​ഫി​യ​യി​ൽ​നി​ന്ന് ​ക​ണ​ക്കു​പ​റ​ഞ്ഞ് ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ദൃ​ശ്യ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ന​ട​പ​ടി.

500​ ​രൂ​പ​ ​എ​ങ്ങ​നെ​ ​ഡി​​​വൈ​ഡ് ​ചെ​യ്യും​ ? കാ​ല​ടി​​​:​ ​മ​ണ്ണ് ​ക​ട​ത്തു​കാ​രി​​​ൽ​നി​​​ന്ന് ​ബൈ​ജു​ ​കു​ട്ട​ൻ​ ​(50​)​ ​പൊ​ലീ​സ് ​ജീ​പ്പി​​​ലി​​​രു​ന്ന് ​കൈ​ക്കൂ​ലി​​​ ​ക​ണ​ക്കു​പ​റ​ഞ്ഞ് ​വാ​ങ്ങു​ന്ന​ ​വീ​ഡി​​​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പൊ​ലീ​സി​​​ന് ​വീ​ണ്ടും​ ​നാ​ണ​ക്കേ​ടാ​യി​​.​ ​ര​ണ്ടു​ ​ലോ​ഡ് ​മ​ണ്ണ് ​ക​ട​ത്താ​ൻ​ 500​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​പോ​രെ​ന്നും​ ​ഇ​ത് ​എ​ങ്ങി​​​നെ​ ​ഡി​​​വൈ​ഡ് ​(​വീ​തം​വ​യ്ക്കും​)​ ​ചെ​യ്യു​മെ​ന്ന് ​പ​രി​​​ഭ​വി​​​ക്കു​ന്ന​തും​ ​വീ​ഡി​​​യോ​യി​​​ലു​ണ്ട്.​ ​എ​ട്ടു​മാ​സം​മു​മ്പ് ​ബൈ​ജു​ ​കു​ട്ട​ൻ​ ​കാ​ല​ടി​​​ ​സ്റ്റേ​ഷ​നി​​​ൽ​ ​ജോ​ലി​​​യി​​​ലി​​​രി​​​ക്കെ​ ​ചി​​​ത്രീ​ക​രി​​​ക്ക​പ്പെ​ട്ട​താ​ണ് ​വീ​ഡി​​​യോ. ആ​റു​മാ​സം​ ​മു​മ്പാ​ണ് ​അ​യ്യ​മ്പു​ഴ​ ​സ്റ്റേ​ഷ​നി​​​ലേ​ക്ക് ​എ​ത്തി​​​യ​ത്.​ ​പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് ​കാ​ല​ടി​​​ ​പൊ​ലീ​സ് ​കു​റ​ച്ചു​പേ​രെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​​​ൽ​ ​വ​ച്ച​തി​​​നെ​ത്തു​ട​ർ​ന്നു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളാ​ണ് ​വീ​ഡി​​​യോ​ ​പു​റ​ത്തു​വ​രാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ക​സ്റ്റ​ഡി​​​യി​​​ലാ​യ​ ​നീ​ലീ​ശ്വ​രം​ ​കൊ​റ്റ​മം​ ​സ്വ​ദേ​ശി​​​യാ​ണ​ത്രേ​ ​വേ​റൊ​രാ​ൾ​ ​വ​ഴി​ ​വീ​ഡി​​​യോ​ ​ഫേ​സ് ​ബു​ക്കി​​​ലൂ​ടെ​ ​പു​റ​ത്തു​വി​​​ട്ട​ത്.​ ​പി​​​ന്നാ​ലെ​ ​ഇ​യാ​ൾ​ ​ഷെ​യ​റും​ചെ​യ്തു.​ ​വേ​റെ​ ​വീ​ഡി​​​യോ​ക​ളും​ ​പു​റ​ത്തു​വി​​​ടു​മെ​ന്ന് ​ഇ​യാ​ളു​ടെ​ ​സം​ഘം​ ​ഭീ​ഷ​ണി​​​ ​ഉ​യ​ർ​ത്തി​​​യി​​​ട്ടു​മു​ണ്ട്. വീ​ഡി​​​യോ​ ​വ്യാ​ജ​മാ​ണെ​ന്ന് ​ബൈ​ജു​ ​കു​ട്ട​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​വി​​​ശ​ദ​മാ​യി​​​ ​പ​രി​​​ശോ​ധി​​​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ങ്ക​മാ​ലി​ ​ക​ര​യാം​പ​റ​മ്പ് ​സ്വ​ദേ​ശി​യാ​ണ് ​ബൈ​ജു​ ​കു​ട്ട​ൻ.