ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കണം : ബി.കെ.എം.യു
Tuesday 03 January 2023 12:18 AM IST
കോട്ടയ്ക്കൽ: 1970 ൽ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിച്ച് ഭൂരഹിതരായ കർഷക തൊഴിലാളികൾക്കും മറ്റു ഗ്രാമീണ തൊഴിലാളികൾക്കും ഭൂമി വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സിപിഐ എക്സിക്യൂട്ടീവ് മെമ്പർ കെ. പുരം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ. കെ അയ്യപ്പൻ ,പാർട്ടി മണ്ഡലം സെക്രട്ടറി എം ജയരാജൻ , അരവിന്ദാക്ഷൻ, അലി കൈപ്പള്ളി. വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.