വീണ്ടും മന്ത്രിയാക്കുന്നത് നിയമവ്യവസ്ഥയോടുളള വെല്ലുവിളി:എ.എ.അസീസ്
Tuesday 03 January 2023 12:00 AM IST
തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ ഭരണഘടനയിൽ തൊട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നത്,സർക്കാർ ജനങ്ങളെ അവഹേളിക്കുന്നതും നിയമവ്യവസ്ഥയെ അപമാനിക്കുന്നതുമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രസ്താവനയിൽ പറഞ്ഞു.