കാട് വെട്ടിത്തെളിച്ചു

Tuesday 03 January 2023 12:24 AM IST

വണ്ടൂർ: മഞ്ചേരി റോഡരികിലെ പൂട്ടിക്കിടക്കുന്ന ലുബ്ന തിയേറ്ററും പരിസരവും കാടു വെട്ടിത്തെളിച്ച് നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്തിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തീയേറ്റർ പൊളിച്ച് മാറ്റി പകരം ആധുനിക സിനിമാ തീയേറ്റർ, ഷോപ്പിംഗ് കോംപ്ലക്സ് , കുട്ടികളുടെ കളി സ്ഥലം മുതലായവ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. യൂനസ് പെരുകൻചിറ, ടി.കെ. ഷംസീർ, അഷ്‌റഫ്, ഉമ്മർകുട്ടി തോപ്പിൽ, ഇ.പി. മുഹമ്മദ് കുഞ്ഞി, ടി.കെ. സാജിദ് ബാബു, മുജീബ് നാലകത്ത് , മുഹസിൻ നാലകത്ത് , വി. ഷമീർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.